Wed. Nov 6th, 2024

തിരുവനന്തപുരം: ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷവും പല വകുപ്പുകളും തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവുമായി ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. സര്‍വീസില്‍ നിന്നും വിരമിക്കുന്ന വേളയില്‍ ഫയര്‍ ഫോഴ്സ് നല്‍കുന്ന യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും താനൂരില്‍ ബോട്ട് അപകടം ഉണ്ടായി. ഈ ദുരന്തം നമ്മളെ ചിന്തിപ്പിക്കണം. പാഠ്യപദ്ധതിയില്‍ സുരക്ഷയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ത്രീ-പുരക്ഷ ഭേദമന്യേ സേനയിലേക്ക് പ്രവേശനം നടത്തണമെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. വീഴ്ചകള്‍ വരുത്തുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. അഗ്‌നിരക്ഷാ സേനയ്ക്ക് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കാനേ സാധിക്കു. നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുണ്ട്. എന്നാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംസ്ഥാനത്ത് കണ്ടുവരുന്നതെന്നും സന്ധ്യ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം