Sat. Jan 18th, 2025
kerala by election

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലെ ഉപ തിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്ങ് സമയം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയാതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ഒന്‍പത് ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ 19 വാര്‍ഡുകളിലായി 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 29 പേരും വനിതകളാണ്. വോട്ടെണ്ണൽ 31 ന് നടക്കും.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.