Sun. Dec 22nd, 2024
vidayamritham

പഠനത്തിൽ ഉന്നത നിലവാരമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാമൃതം-3 പദ്ധതിക്ക് തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണലാണ് മൂന്നാം ഘട്ടവും പദ്ധതി നടപ്പിലാക്കുന്നത്. പ്ലസ് ടു ജയിച്ച നിർധനവിദ്യാർഥികൾക്ക് എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസുമായി ചേർന്ന് തുടർപഠനത്തിനുള്ള സാധ്യതയാണ് പദ്ധതി വഴി ലഭിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണ പത്രം മമ്മൂട്ടിക്ക് എംജിഎം ഗ്രൂപ്പ് ടെക്‌നിക്കൽ കോളജസ് വൈസ് ചെയർമാൻ വിനോദ് തോമസ് നൽകി. 200 വിദ്യാർഥികൾക്കാണ് മെറിറ്റിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.