Sat. Jan 18th, 2025
arikomban

Zഅരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യത്തിനിടെ അരിക്കൊമ്പൻ ആനഗജം ഭാഗത്തേക്ക് നീങ്ങിയതായി സൂചന. 10:30 ന് ലഭിച്ച സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ദൗത്യസംഘം ആനഗജം ഭാഗത്തേക്ക് നീങ്ങിയത്. കമ്പത്ത് ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്താണ് അരികൊമ്പനെ അവസാനമായി കണ്ടത്. ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളെ സ്ഥലത്തു എത്തിക്കുന്നുണ്ട്. ദൗത്യവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.