ബ്രഹ്മപുരത്ത് ബയോമൈനിങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ കരാർ കമ്പനി സോണ്ട. കൊച്ചി കോർപ്പറേഷനും കെഎസ്ഐഡിസിക്കുമെതിരെ സോണ്ട ഇൻഫ്രാടെക് കമ്പനി ആർബിട്രേഷൻ നടപടി ആരംഭിച്ചു. പ്ലാന്റിലെ തീപിടിത്തത്തിനുശേഷം ബയോമൈനിങ്ങ് നിഷേധിച്ചത് കരാർ ലംഘനമാണെന്നും ഒത്തുതീർപ്പ് വ്യവസ്ഥയെന്ന നിലയിൽ 19.12കോടി രൂപ നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു. 30 ദിവസത്തിനകം തീരുമാനം അറിയിക്കണമെന്നാണ് ആർബിട്രേഷൻ നോട്ടീസിൽ പറയുന്നത്.