Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര-സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി,ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ടയിലും,ഇടുക്കിയിലും മഴ ശക്തമായ ലഭിക്കും. ഈ രണ്ട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്തെമ്പാടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോരമേഖലകളും തീരപ്രദേശങ്ങളിലും ഇടനാടുകളിലും ഇന്നും നാളെയും മഴ സജീവമാകുമെന്നാണ് കലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കടലില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെ കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം