Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് എന്തുകൊണ്ടു വനിതാ പൊലീസ് മേധാവിയുണ്ടാകുന്നില്ലെന്ന ചോദ്യത്തിനു മറുപടി പറയേണ്ടത് അത് നിശ്ചയിക്കുന്ന ആളുകളാണെന്ന് അഗിനശമന സേനാ മേധാവി ബി സന്ധ്യ. പോലീസ് സര്‍വീസിലേക്ക് കൂടുതല്‍ വനിതകള്‍ക്ക് കടന്നുവരാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബി സന്ധ്യ പറഞ്ഞു. ഈ മാസം 31 ന് ബി സന്ധ്യ സര്‍വീസില്‍ നിന്നും ഇറങ്ങുകയാണ്. 1988 ഐപിഎസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡിജിപി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിടപറയുന്നത്. എന്നാല്‍ ആദ്യത്തെ വനിതാ പൊലീസ് മേധാവിയെന്ന പദവിയിലെത്താന്‍ കഴിഞ്ഞില്ല. പൊലീസ് മേധാവിയായി അനില്‍കാന്തിന് രണ്ട് വര്‍ഷം കൂടി നല്‍കിയതോടെ ഫയര്‍ ഫോഴ്‌സ് മേധാവിയായാണ് സന്ധ്യ പടിയിറങ്ങുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം