Thu. Dec 12th, 2024
rekha sharma

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ മരണത്തിൽ വീഴ്ചയുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശർമ്മ. കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചത് മണിക്കൂറുകൾ കഴിഞ്ഞാണ്. പരിക്കേറ്റ വന്ദനയെ രക്ഷിക്കാൻ ആരുടെ ഭാഗത്തു നിന്നും ശ്രമമുണ്ടായില്ല. പോലീസിന്റെ ഇടപെടലും തൃപ്തികരമല്ല എന്നും രേഖ ശർമ്മ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് പരാതിയുള്ള സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി. അന്വേഷണത്തിലെ അതൃപ്തി വന്ദനയുടെ പിതാവ് അറിയിച്ചിതിനെ തുടർന്ന് വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടിൽ രേഖ ശർമ്മ നേരിട്ട് എത്തിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം