Mon. Dec 23rd, 2024

മലപ്പുറം: തതിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പെട്ടിയിലാക്കി അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ജീവനക്കാര്‍ പിടിയില്‍. ഹോട്ടല്‍ ഉടമയായ സിദ്ധിഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്. മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലായാണ് കൊക്കയില്‍ തള്ളിയത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലും ഇയാളുട പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയിലാണ് കൊല നടത്തിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഹോട്ടല്‍ മുറിയില്‍ വച്ച് മൃതദേഹം വെട്ടിമുറിച്ച് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു എന്നാണ് സൂചന. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള പോലീസ് പരിശോധിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം