Mon. Dec 23rd, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയോട് ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികള്‍ മുഖ്യമന്ത്രി അറിഞ്ഞോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്വന്തം ഓഫീസില്‍ നടക്കുന്ന അഴിമതി പറയാതെ വില്ലേജ് ഓഫീസിലെ അഴിമതിയെ കുറിച്ച് അദ്ദേഹം പറയുന്നു വി ഡി സതീശന്‍ വ്യക്തമാക്കി. ജൂണ്‍ അഞ്ചിന് നടക്കുന്ന സമരത്തില്‍ ഒരു എ ഐ ക്യാമറക്കും കേടുപാടുകള്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എ ഐ ക്യാമറ മറയ്ക്കുന്ന രൂപത്തിലായിരിക്കില്ല സമരം. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായി പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. വ്യാപാരിയുടെ അരുംകൊലയില്‍ പ്രതികരണം നടത്തിയ വി ഡി സതീശന്‍ കേരളത്തില്‍ സുരക്ഷിതത്വമില്ലെന്നും ആരോപണം ഉയര്‍ത്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം