Mon. Dec 23rd, 2024

ഡല്‍ഹി: വിദേശ സന്ദര്‍ശനത്തിനായി സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന രാഹുല്‍ഗാന്ധിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡല്‍ഹി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലോക്‌സഭാംഗത്വം നഷ്ടമായതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് നഷ്ടമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കോടതിയെ സമീപിച്ചത്. കേസിലെ എതിര്‍കക്ഷി സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കുന്ന അടക്കമുള്ള നടപടികളാകും ഇന്ന് കോടതി സ്വീകരിക്കുക. തനിക്ക് സാധാരണ പാസ്‌പോര്‍ട്ട് നല്‍കുന്നതിന് എതിരായ ഒരു സാഹചര്യങ്ങളും നിലവിലില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം