Wed. Nov 6th, 2024

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 82.95 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം കുറഞ്ഞു. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.92 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സയന്‍സ് ഗ്രൂപ്പില്‍ 87.31 ശതമാനവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75 ശതമാനവും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93 ശതമാനവുമാണ് വിജയം. 33,815 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 77 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയില്‍. അതേസമയം ഏറ്റവും കൂടുതല്‍ വിജയം എറണാകുളത്താണ്. റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ വിഭാഗത്തില്‍ 78.39 ശതമാനം വിജയം. നാല് മണി മുതല്‍ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ഫലമറിയാം. സേ പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം