Tue. May 7th, 2024

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് യുവജനതാദള്‍ അധ്യക്ഷന്‍ നിഖില്‍ കുമാരസ്വാമിയും പദവി ഒഴിഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിം രാജിവച്ചതിന് പിന്നാലെയാണ് നിഖില്‍ കുമാരസ്വാമിയും പദവി ഒഴിയുന്നത്. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് മുന്നോടിയായാണ് നിഖിലും സി എം ഇബ്രാഹിമും രാജി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനം, തന്നെ വേദനിപ്പിച്ചെന്നും കൂടുതല്‍ ശക്തരായവര്‍ യുവജനതാദളിനെ നയിച്ച് വിജയത്തിലെത്തിക്കട്ടെയെന്നുമാണ് നിഖില്‍ രാജി കത്തിലൂടെ പറയുന്നത്. ബുധനാഴ്ച പദവി ഒഴിഞ്ഞ സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനാണ് നിഖില്‍ കുമാരസ്വാമി രാജി കത്തയച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം