Wed. Jan 22nd, 2025

തമിഴ് താരം കാര്‍ത്തി നായകനാകുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ജപ്പാന്റെ’ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയത്. വ്യത്യസ്തമായ ലുക്കിലാണ് കാര്‍ത്തി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ആരാണ് ജപ്പാന്‍’ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചു കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. മലയാളിയായ അനു ഇമ്മാനുവലാണ് നായിക. ‘ജപ്പാന്‍’ എന്ന കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത് എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. രാജു മുരുകനാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ് ‘ജപ്പാന്‍’ നിര്‍മിക്കുന്നത്. ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്നു. കാര്‍ത്തിയുടെ 25 ചിത്രമാണ് ജപ്പാന്‍ എന്നൊരു പ്രത്യേകത കൂടിയുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം