Sat. Oct 12th, 2024

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ പെണ്‍കുട്ടിയെ ക്രൂരമായി പൊള്ളലേല്‍പ്പിച്ച് സഹപാഠി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളേജ് അധികൃതര്‍ നിയമിച്ചിട്ടുണ്ട്. കോളേജ് അധികൃതര്‍ തന്നെയാണ് വിവരം തിരുവല്ലം പോലീസിനെ വിളിച്ചറിയിച്ചത്. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണ എന്തെന്ന് വ്യക്തമല്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം