Fri. Nov 22nd, 2024

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയെ മറികടന്നാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമെന്നാണ് ഹര്‍ജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ലോക്‌സഭ സെക്രട്ടേറിയറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ രാഷ്ട്രപതി നിര്‍വഹിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ എണ്ണം 20 ആയി. ഇന്നലെ ചടങ്ങ് ബഹിഷ്ടകരിക്കുന്നത് ചൂണ്ടിക്കാട്ടി 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനെതിരെ പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത്. രാഷ്ട്രപതിക്കു പകരം ഉദ്ഘാടന ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് 20 രാഷ്ട്രീയ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം