Sun. Dec 22nd, 2024

കോട്ടയം: കോട്ടയം ചക്കാമ്പുഴയിലും പരിസപ്രദേശങ്ങളിലും കുറുക്കന്റെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. നടുവിലാ മാക്കല്‍ ബേബി, നെടുംമ്പള്ളില്‍ ജോസ്, തെങ്ങുംപ്പള്ളില്‍ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളില്‍ ജൂബി എന്നിവരെയാണ് കുറുക്കന്‍ ആക്രമിച്ചത്. ഇതില്‍ നടുവിലാം മാക്കല്‍ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഇദേഹത്തിന്റെ ഒരു വിരല്‍ ഭാഗികമായി കുറുക്കന്‍ കടിച്ചെടുത്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം, പത്തനംതിട്ട വടശ്ശേരിക്കാവില്‍ വീണ്ടും കടുവയിറങ്ങി. കടുവ ആടിനെ പിടിച്ചു. ഈ പ്രദേശത്തെ മറ്റൊരാടിനേയും കടുവ പിടിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മൂന്ന് ദിവസമായി കടുവയെ കണ്ട സ്ഥലങ്ങളില്‍ പരിശോധന നടത്തുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം