Sun. Dec 22nd, 2024

കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രിമിനല്‍ കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രികളില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ ഉടന്‍ തന്നെ നടപ്പിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് ഉള്‍പ്പടെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രികളിലെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സില്‍ എല്ലാ വശങ്ങളും ഇള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അതേസമയം, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ഇന്ന് വന്ദനയുടെ വീട് സന്ദര്‍ശിക്കും. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം