Wed. Jan 22nd, 2025
thomas isac

ലോട്ടറി വിൽപ്പനക്കാരൻ സാന്റിയാഗോ മാർട്ടിൻ ഗാങ്ടോക് കോടതിയിയിൽ ഫയൽ ചെയ്‌ത സിവിൽ മാനനഷ്ട കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് സുപ്രീംകോടതിയിൽ. തനിക്ക് എഴുപത് വയസ്സ് കഴിഞ്ഞു കേസിനു വേണ്ടി ഇത്രയധികം യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കേസിൽ മാർട്ടിൻ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന പരാമർശവും ഹർജിയിലുണ്ട്. തോമസ് ഐസക് സംസ്ഥാന ധനകാര്യ മന്ത്രിയായിരുന്ന സമയത്തു നടത്തിയ പത്ര സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തുന്ന പരാമർശമുണ്ടായി എന്ന് ആരോപിച്ചാണ് പരാതിക്കാരൻ ഗാങ്ടോക് കോടതിയിയിൽ സിവിൽ മനനഷ്ട കേസ് ഫയൽ ചെയ്തത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം