Sun. Dec 22nd, 2024

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ വീട് നശിപ്പിച്ചു. സംസ്ഥാനത്ത് ഒരു വിഭാഗം അഴിച്ചുവിടുന്ന അതിക്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പ്രദേശവാസികളെ സംരക്ഷിക്കാന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ഒരു സംഘം മന്ത്രിയുടെ വീട് നശിപ്പിച്ചത്. ബിഷ്ണുപൂര്‍ ജില്ലയിലെ വീട് ബുധനാഴ്ച ഒരു സംഘം ആളുകള്‍ നശിപ്പിച്ചതായി മന്ത്രി തന്നെയാണ് പറഞ്ഞത്. എന്നാല്‍, ബിജെപി നേതാവും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല. കൂടുതലും സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം നിങ്തൗഖോംഗ് ഏരിയയിലെ വീട് ആക്രമിക്കുകയും ഗേറ്റിന്റെ ഒരു ഭാഗം, ജനലുകള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. മൂന്നാഴ്ച മുമ്പ് സംസ്ഥാനത്ത് മെയ്തി, കുക്കി സമുദായക്കാര്‍ക്കിടയില്‍ തുടങ്ങിയ വംശീയ കലാപത്തിനിടെ ഇതാദ്യമായാണ് ഒരു മന്ത്രിയുടെ വീട് ആക്രമിക്കപ്പെടുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം