Mon. Dec 23rd, 2024
amul issue

തമിഴ്‌നാട്ടില്‍ അമുൽ നടത്തുന്ന പാല്‍ സംഭരണം നിർത്തണഞ്ഞമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി. അമുലിന്റെ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ലൈസന്‍സ് ഉപയോഗിച്ച് കാര്‍ഷികോത്പാദക കമ്പനികളും (എഫ്.പി.ഓ) സ്വയംസഹായക സംഘങ്ങളും വഴി കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍,റണിപേട്ട്, തിരുപത്തൂര്‍, തിരുവള്ളൂര്‍ ജില്ലകളില്‍ നിന്ന് അമുല്‍ പാല്‍ സംഭരിക്കുന്നത് ഈയിടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അമുലിന്റെ സംഭരണം തമിഴ്‌നാടിന്റെ പ്രാദേശിക പാലുല്‍പ്പന്ന  നിര്‍മ്മാതാക്കളായ ‘ആവിനെ’ ബാധിച്ചേക്കുമെന്ന ആശങ്കയും കത്തിൽ പങ്കുവെയ്ക്കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം