Mon. Dec 23rd, 2024

ഡല്‍ഹി: ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാബ്‌വെയെന്ന് വാര്‍ഷിക ദുരിത സൂചിക. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന രാജ്യമാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ എച്ച്എഎംഐയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈന്‍, സിറിയ, സുഡാന്‍ തുടങ്ങിയ യുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രങ്ങളെ മറികടന്നാണ് ആഫ്രിക്കന്‍ രാജ്യം ദുരിത പട്ടികയില്‍ ഒന്നാമതെത്തിയത്. ഇന്ത്യ 103-ാം സ്ഥാനത്താണ് ഉള്ളത്. 157 രാജ്യങ്ങളെയാണ് റാങ്കിങ്ങിനായി വിശകലനം ചെയ്തത്. അതിശയകരമായ പണപ്പെരുപ്പം, ഉയര്‍ന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന വായ്പാ നിരക്കുകള്‍, ജിഡിപി വളര്‍ച്ചയിലെ കുറവ് എന്നിവയാണ് സിംബാബ്‌വയെ ഒന്നാമതെത്തിച്ചത്. സിംബാബ്വെ, വെനസ്വേല, സിറിയ, ലെബനന്‍, സുഡാന്‍, അര്‍ജന്റീന, യെമന്‍, യുക്രൈന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15 രാജ്യങ്ങള്‍. ഏറ്റവും താഴ്ന്ന റാങ്ക് സ്വിറ്റ്‌സര്‍ലന്റിനാണ്. ഇവിടുത്തെ പൗരന്മാര്‍ സന്തുഷ്ടരാണെന്നാണ് റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം