Mon. Dec 23rd, 2024

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ചൊവ്വാഴ്ച രാത്രിയാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ കേസെടുത്ത കുന്നമംഗലം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ബസിന്റെ ബോണറ്റില്‍ ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് ഡ്രൈവര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. രാത്രി 12 മണിയോടെയാണ് സംഭവം. യാത്രക്കാര്‍ ബഹളം വെക്കുകയും തുടര്‍ന്ന് കുന്ദമംഗലം പൊലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം