Fri. May 3rd, 2024

ഗാന്ധിനഗര്‍: ഗുജറാത്തിലെ പത്താംക്ലാസ് പരീക്ഷാഫലം നാളെ വരാനിരിക്കെ മുന്‍ വര്‍ഷങ്ങളിലെ പരീക്ഷാഫലം ആവര്‍ത്തിക്കപ്പെടുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുകയാണ്. നാളെ രാവിലെ എട്ട് മണി മുതലാണ് ഫലം ലഭ്യമാവുക. കഴിഞ്ഞ കൊല്ലം പരീക്ഷയെഴുതിയ 7,72,771 വിദ്യാര്‍ഥികളില്‍ 50,3726 പേര്‍ മാത്രമാണ് വിജയിച്ചത്. 65.18 ആയിരുന്നു വിജയ ശതമാനം. സംസ്ഥാനത്തിനും അതുപോലെ രാജ്യത്തിനും നാണക്കേടായി മാറിയത് 2019 ലെ പരീക്ഷാഫലമായിരുന്നു. ആ വര്‍ഷം പരീക്ഷയെഴുതിയ 63 സ്‌കൂളുകളില്‍ ഒരു കുട്ടി പോലും വിജയിച്ചിരുന്നില്ല. 8,22,823 വിദ്യാര്‍ഥികളില്‍ 5,51,023 പേര്‍ മാത്രമാണ് വിജയിച്ചത്. 63 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും പരീക്ഷയില്‍ വിജയിച്ചില്ലെന്നും 366 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്നും ബോര്‍ഡ് ചെയര്‍മാന്‍ എ ജെ ഷാ അറിയിച്ചിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കിയത്. 88.11 ശതമാനം. ഹിന്ദി മീഡിയം വിദ്യാര്‍ഥികളില്‍ 72.66 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍, ഗുജറാത്തി മീഡിയത്തിലാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ വിജയിച്ചത്. സംസ്ഥാനത്തിന്റെ മാതൃഭാഷയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ വെറും 64.58 ശതമാനം മാത്രമാണ് വിജയിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം