മനാമ: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി). രണ്ട് വര്‍ഷത്തില്‍ നിന്നാണ് മൂന്ന് വര്‍ഷമായി ഉയര്‍ത്തിയിരിക്കുന്നത്. തൊഴിലുടമയക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്നതിനാലാണ് പെര്‍മിറ്റ് കാലാവധി നീട്ടാനുള്ള നീക്കം. വര്‍ക്ക് പെര്‍മിറ്റ് നേടുന്നതുമായി ബന്ധപ്പെട്ട തൊഴിലുടമകളുടെ സാമ്പത്തിക ചിലവ് കുറക്കാന്‍ സാമ്പത്തിക, വ്യവസായിക കാര്യങ്ങള്‍ക്കുള്ള എഫ്എന്‍സി സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനായി കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്താനായിരുന്നു നിര്‍ദ്ദേശം. ജോലി മാറ്റത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കണം, പ്രൊബേഷന്‍ കാലയളവിനുശേഷം തൊഴിലുടമയ്ക്ക് കീഴില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്ന ശുപാര്‍ശയും അംഗീകരിച്ചു. തൊഴിലുടമയുടെ സമ്മത പ്രകാരം ഈ നിബന്ധനയില്‍ ഇളവ് നല്‍കും. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്.