Fri. Dec 13th, 2024
unni mukundan

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് മനസിലാക്കുന്നതുകൊണ്ട് അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട ഉണ്ണി മുകുന്ദന്റെ ഹർജി കോടതി ഇന്നലെ തള്ളിയിരുന്നു. വിധിപകർപ്പ് പുറത്തുവന്നതോടെയാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പരാതിക്കാരി ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ കോടതിയിൽ ഹാജരാക്കിയ സാഹചര്യത്തിൽ വിചാരണ നടക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം