Wed. Jan 22nd, 2025

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡി കെ ശിവകുമാര്‍ നാളെ തൃശൂരെത്തും. ഡി കെ ശിവകുമാറിന് പുറമെ രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന്അ റിയിച്ചിട്ടുണ്ട്. പൊതുസമ്മേളനത്തിന്റെ ഭാഗമായി ഇന്ന് മുന്‍കാല നേതാക്കളുടെ സംഗമം നടക്കും. നാളെ കഴിഞ്ഞ് പ്രതിനിധി സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനത്തില്‍ സംഘടനാ വിഷങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായേക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗമം മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. പഴയകാല നേതാക്കളുടെ സംഗമം അവിസ്മരണീയ ചടങ്ങാക്കി മാറ്റും. കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങിലെത്തും. 25-ന് ഉച്ചതിരിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം