Wed. May 21st, 2025

ദളിത് അധ്യാപികമാർക്ക് വകുപ്പ് മേധാവി സ്ഥാനം നൽകിയ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെ തീരുമാനത്തിൽ തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റിൽ എതിർപ്പ്. കംപാരേറ്റീവ് ലിറ്ററേച്ചർ അൻഡ് റഷ്യൻ പഠനവകുപ്പ് മേധാവിയായി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ, ഫിലോസഫി പഠനവകുപ്പ് മേധാവിയായി ഡോ. പ്രസന്ന എന്നിവരെ നിയമിച്ച നടപടിയിൽ രണ്ട്‌ ഇടതു സിൻഡിക്കേറ്റ് അംഗങ്ങളാണ് വിയോജിപ്പ് അറിയിച്ചത്.