Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ഐടി പാര്‍ക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിക്കാനാണ് സാധ്യത. അടുത്ത മന്ത്രിസഭാസയോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസന്‍സ് ഫീസ് 5 മുതല്‍ 10 ലക്ഷം വരെ കൂട്ടിയേക്കും. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. അതേസമയം, വലിയ മാറ്റങ്ങള്‍ മദ്യനയത്തിലുണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷം നയപരമായി തീരുമാനമെടുത്തിരുന്നെങ്കിലും നടത്തിപ്പു രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നില്ല. ഐടി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷം സബ്ജക്ട് കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്തു. ഐടി പാര്‍ക്കിലെ മദ്യവിതരണ കേന്ദ്രങ്ങള്‍ക്ക് ക്ലബ്ബുകളുടെ ഫീസ് ഏര്‍പ്പെടുത്താനായിരുന്നു മുന്‍പുള്ള ധാരണ. ഫീസില്‍ ഇളവ് അടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭായോഗം തീരുമാനിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം