Wed. Jan 22nd, 2025

ജെറുസലേം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ ആക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ആക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ബലാട്ട അഭയാര്‍ഥി ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇസ്രായേലിന്റെ മിന്നലാക്രമണമുണ്ടായത്. പലസതീന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് ര്‍േക്ക് പരിക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആക്രമണം സംബന്ധിച്ച് സ്ഥിരീകരണം ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. സ്രായേല്‍ സൈന്യം ബുള്‍ഡോസറുകളുടെ സഹായത്തോടെ നബ്ലസ് നഗരത്തിലെ ബലാട്ട അഭായാര്‍ത്ഥി ക്യാമ്പില്‍ പരിശോധന നടത്തുകയും ക്യാമ്പിലേക്ക് പ്രവേശിക്കുന്ന ആംബുലന്‍സടക്കമുളള വാഹനങ്ങള്‍ തടയുകയും ചെയ്തതായി പലസ്തീന്‍ ന്യൂസ് ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം