Sat. Oct 5th, 2024

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പരസ്യപ്രതികരണത്തിന് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിലക്ക്. ഐ ബി സതീഷ് എംഎല്‍എയ്ക്കും ജി സ്റ്റീഫന്‍ഷ എംഎല്‍എക്കുമാണ് വിലക്ക്. പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെച്ച സാഹചര്യത്തില്‍ ആണ് ഇരുവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരും അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. തങ്ങള്‍ക്ക് പങ്കില്ലെന്നു കാണിച്ചും അന്വേഷണം ആവശ്യപ്പെട്ടുമാണ് ഇരുവരും പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നത്. നേതാക്കള്‍ അറിയാതെ ആള്‍മാറാട്ടം നടക്കില്ലെന്നു ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് എംഎല്‍എമാരും കത്ത് നല്‍കിയിരുന്നത്. അതിനിടെ എസ്എഫ്ഐ ആള്‍മാറാട്ട വിഷയത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് പരാതി നല്‍കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം