Sun. Dec 22nd, 2024

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് താല്‍ക്കാലിക ആശ്വാസം. ജൂണ്‍ എട്ട് വരെ അറസ്റ്റ് ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ജൂണ്‍ എട്ടിന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസില്‍ ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വാങ്കഡെയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് സമീര്‍ ഹൈക്കോടതിയെ സമീപിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം