Wed. Jan 22nd, 2025

കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. പോലീസ് പരിശോധനയില്‍ കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പോലീസ് കര്‍ശന പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകള്‍. പോലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം