Thu. Jan 23rd, 2025

ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് ക്ഷേത്രങ്ങളിൽ വിലക്കേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിലാണ് വിലക്ക്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും പാലിക്കാത്തതിനെ തുടർന്നാണ് പുതിയ സർക്കുലർ ഇറക്കിയത്. ക്ഷേത്രത്തിന്റെ അങ്കണങ്ങളിൽ ആർഎസ്എസ് ശാഖകളുടെ മാസ്ഡ്രില്ല് നടത്താൻ അനുവദിക്കരുതെന്നും ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ആർഎസ്എസ് പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയുന്നതിനാവശ്യമായ നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വകുപ്പ് തല നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.