Sat. Oct 12th, 2024

മാ​വേ​ലി​ക്ക​രയിൽ ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന കെഎസ്ആർടിസി കണ്ടക്ടറെ വെറുതെ വിട്ട് കോടതി. ബ​ലാ​ത്സം​ഗം, പ​ട്ടി​ക​ജാ​തി വ​ർ​ഗ പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ വിനോദ് കുമാറിനെയാണ് ആ​ല​പ്പു​ഴ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി വെറുതെ വിട്ടത്. സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ജോ​ബി​ൻ സെ​ബാ​സ്റ്റ്യന്റേതാണ് ഉത്തരവ്. പ്ര​തി​ക്കെ​തി​രെ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വെറുതെ വിട്ടത്. കെഎ​സ്ആ​ർടിസി​യി​ൽ എം ​പാ​ന​ൽ ക​ണ്ട​ക്ട​റാ​യി​രു​ന്ന പ്ര​തി ചെ​ങ്ങ​ന്നൂ​രി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.