Tue. Sep 10th, 2024

അനാവശ്യ കലഹത്തിനിടെ മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. ചെറുപുഴയില്‍ കെസിവൈഎം, ചെറുപുഴ, തോമാപുരം ഫൊറോനകളുടെ നേതൃത്വത്തില്‍ നടന്ന യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യവെയാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന. യേശുവിന്റെ ശിഷ്യന്മാരായ അപ്പോസ്തലന്മാരെക്കുറിച്ച് പരാമര്‍ശിക്കവെയായിരുന്നു രക്തസാക്ഷികളെക്കുറിച്ചുള്ള പാംപ്ലാനിയുടെ പ്രസ്താവന. അപ്പോസ്തലന്മാർ സത്യത്തിനും നൻമയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെ കണ്ടവനോട് അനാവശ്യമായി കലഹത്തിന് പോയി മരിച്ചവരല്ലെന്നും പാംപ്ലാനി പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.