Fri. Dec 27th, 2024

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നും പ്രധാനമന്ത്രി അല്ലെന്നും കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധി. മെയ് 28 ന് നടക്കാനിരിക്കുന്ന ഉദ്ഘാടന പരിപാടിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രിയുടെ വാനിറ്റി പദ്ധതിയെന്നാണ്  കോൺഗ്രസ്സ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന് എതിരെ നിരവധി പ്രതിപക്ഷ നേതാക്കള്‍ രംഗത്തത്തിയിട്ടുണ്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.