Sat. Apr 5th, 2025

2000 രൂപയുടെ നോട്ട് മാറുന്നതിനായി പ്രത്യേക ഫോം ആവശ്യമില്ലെന്ന് എസ്ബിഐ. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന് തിരിച്ചറിയല്‍ രേഖകളും സമർപ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. എസ്ബിഐ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000 രൂപയുടെ നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ  തെറ്റായ പ്രചരണങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് എസ്ബിഐയുടെ വിശദീകരണം. കൈവശമുള്ള 2000 രൂപ നോട്ടുകൾ സെപ്റ്റംബർ മൂപ്പത്തിനകം ബാങ്കുകളിൽ തിരികെ നൽകാനാണ് നിർദേശം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.