Sun. Dec 22nd, 2024

ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ കാന്‍ബറയിലെ പാർലമെന്‍റ് ഹൗസിൽ പ്രദർശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിഡ്നി സന്ദർശനത്തെ തുടർന്നാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുക. ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെയും ചില സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രദർശനം. അടുത്താഴ്ചയാണ് നരേന്ദ്ര മോദിയുടെ സിഡ്നി സന്ദർശനം. മോദി സർക്കാരിന്റെ കീഴിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഇന്ത്യ പിന്തിരിയുന്നുവെന്ന് ചൂണ്ടിക്കാണിക്കാനാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.