ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് ഇരുപത്തിയഞ്ചിന് പ്രസിദ്ധീകരിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂലൈ 5 മുതലാണ് ഒന്നാം വർഷ ഹയർ സെക്കന്‍ഡറിയുടെ ക്ലാസുകൾ ആരംഭിക്കുക. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും ക്ലാസുകളിൽ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രവേശനം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മൂല്യനിർണയം നടത്തിയ അധ്യപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ വ്യാകുലപ്പെടേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാന്‍ കഴിയാറുള്ളത്. മുന്‍പും അത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.