Mon. Dec 23rd, 2024

തിരുവനന്തപുരം: പ്ലസ് വണ്‍ അധിക ബാച്ച് ശുപാര്‍ശ ഈ വര്‍ഷം നടപ്പാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമുള്ള നാല് ജില്ലകളില്‍ അധിക ബാച്ചിനുള്ള സര്‍ക്കാര്‍ നിയോഗിച്ച പ്രഫ വി കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശയാണ് നടപ്പാകില്ലെന്ന് മന്ത്രി അറിയിച്ചത്. സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നന്നായി പഠിച്ചശേഷമേ നടപ്പാക്കാനാകൂവെന്ന് മന്ത്രി വ്യക്തമാക്കി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അധിക ബാച്ചിനുള്ള ശുപാര്‍ശ കമ്മിറ്റി നല്‍കിയത്. അധിക ബാച്ചുണ്ടാകില്ലെന്നും മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനക്രമീകരണം മാത്രമേ ഇത്തവണയുണ്ടാകൂവെന്നും നേരത്തേ അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പറഞ്ഞിരുന്നു. അതേസമയം, മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയ ബാച്ചുകള്‍ സീറ്റ് ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് മാറ്റുന്നതിലും സര്‍ക്കാര്‍ തീരുമാനം വൈകും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം