Sun. Dec 22nd, 2024

ബ്വേനസ് എയ്‌റിസ്: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് അര്‍ജന്റീനയില്‍ തുടക്കമാകും. ആദ്യ മത്സരം ഇന്ത്യന്‍ സമയം രാത്രി 11.30ന് നടക്കും. ആദ്യ മത്സരത്തില്‍ ഗ്വാട്ടമാലയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഇതേസമയത്ത് യുഎസ്എ എക്വഡോറിനെ നേരിടും. ആതിഥേയരായ അര്‍ജന്റീന ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30-ന് ഉസ്ബകിസ്താനെ നേരിടും. നാല് നഗരങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജൂണ്‍ 11-നാണ് ഫൈനല്‍ മത്സരം. 2021-ല്‍ ഇന്തോനേഷ്യയില്‍ നടക്കേണ്ടിയിരുന്ന 23-ാമത് അണ്ടര്‍ 20 ലോകകപ്പ് കോവിഡ് കാരണം ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. മത്സരത്തില്‍ ഇസ്രായേല്‍ പങ്കെടുക്കുന്നതിനെതിരെ രാജ്യത്ത് പ്രക്ഷോഭമുയര്‍ന്നതോടെ ഇന്തോനേഷ്യ ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നും മാര്‍ച്ചില്‍ പിന്മാറകയായിരുന്നു. ഇതോടെയാണ് അര്‍ജന്റീന ലോകകപ്പ് നടത്താന്‍ തീരുമാനിച്ചത്. നാല് ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം