Mon. Dec 23rd, 2024

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളുരു ശ്രീകണ്ഠരീവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും മറ്റ് എട്ട് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, മലയാളിയായ കെ.ജെ.ജോര്‍ജ്, എം.ബി.പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍. 24-ാംമത് മുഖ്യമന്ത്രിയായാണ് സിദ്ധരാമയ്യ അധികാരമേറ്റത്. സിദ്ധരാമയ്യ ദൈവനാമത്തിലും ഡി കെ ശിവകുമാര്‍ ആത്മീയ ഗുരു അജയ്യ സ്വമിയുടെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍, യെച്ചൂരിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടക മുഖ്യമന്ത്രിയായി ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ അധികാരമേല്‍ക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം