Mon. Dec 23rd, 2024

ടോക്യോ: യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജി7 ഉച്ചകോടി നടക്കുന്ന ജപ്പാനിലെ ഹിരോഷിമയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയതിനു ശേഷം ആദ്യമായാണ് മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ ആഘാതം ലോകത്തെ മുഴുവന്‍ ബാധിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഇതൊരു രാഷ്ട്രീയ സംഘര്‍ഷമായോ സാമ്പത്തിക പ്രശ്‌നമായോ മാത്രമായി കണക്കാക്കാനാകില്ലെന്നും എന്നെ സംബന്ധിച്ച് ഇതൊരു മാനവിക പ്രശ്‌നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം