Mon. Dec 23rd, 2024

ഇന്ത്യന്‍ വനിതാ ലീഗില്‍ ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്സി ഫൈനലില്‍. ഗോകുലത്തിനായി വിവിയന്‍ അഡ്‌ജെ ഒരു ഗോളും ഇന്ദുമതി കതിരേശനും സബിത്ര ഭണ്ഡാരിയും ഇരട്ട ഗോളുകളും നേടി. ഈ വര്‍ഷത്തെ ഇന്ത്യന്‍ വനിതാ ലീഗ് നേടിയാല്‍ ഗോകുലം കേരള എഫ്സിയെ കാത്തിരിക്കുന്നത് ഹാട്രിക്ക് കിരീട നേട്ടമാണ്. കര്‍ണാടക ക്ലബ് കിക്ക് സ്റ്റാര്‍ട്ട് എഫ്സി ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മിനുട്ടുകള്‍ ബാക്കി നില്‍ക്കെ സബിത്ര ഗോകുലത്തിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ വിവിയന്‍ അഡ്‌ജെയുടെ ഗോളിനോപ്പം ഇന്ദുമതിയും സബിത്രയും തങ്ങളുടെ രണ്ടാം ഗോള്‍ നേടി ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. മെയ് 21-ന് അഹമ്മദാബാദില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം