Sat. Jan 18th, 2025

ചെന്നൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കര്‍ണാടകയില്‍ നേരിട്ട തോല്‍വി മറയ്ക്കുന്നതിനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘500 സംശയങ്ങള്‍, 1000 രഹസ്യങ്ങള്‍, 2000 പിഴവുകള്‍ കര്‍ണാടക ദുരന്തം മറയ്ക്കാന്‍ ഒറ്റ തന്ത്രം’ എന്നായിരുന്നു ട്വീറ്റ്.നോട്ട് നിരോധനമെന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 2016-ല്‍ നോട്ട് നിരോധനത്തിനെതിരെ ചെന്നൈയില്‍ മനുഷ്യ ചങ്ങല സ്റ്റാലിന്റെ നേതൃത്വത്തില്‍ തീര്‍ത്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം