Wed. Nov 6th, 2024

മുംബൈ: ആര്യന്‍ ഖാന്‍ കേസിലെ സിബിഐ നടപടിക്കെതിരെ മുംബൈ എന്‍സിബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആര്യന്‍ ഖാന്‍ കേസിലെ പ്രതികാര നടപടിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസ് പരിഗണിക്കുന്നതിന് മുന്‍പെ സമീര്‍ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. റിയ ചക്രവര്‍ത്തി, ആര്യന്‍ ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മേല്‍നോട്ടം വഹിച്ച വാങ്കഡെ കണക്കില്‍പെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ യാത്രകള്‍ നടത്തിയതായും എന്‍സിബിയുടെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ കുടുക്കാതിരിക്കാന്‍ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ വാങ്കഡെയ്ക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം