Wed. Jan 22nd, 2025

ഡല്‍ഹി: പുതിയ സര്‍ക്കാരിലെ മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കുന്നതിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും. നാളെ ഇവരുമായി സത്യപ്രതിജ്ഞ ചെയ്യാനുള്ള 20 മന്ത്രിമാരുടെ പട്ടികയുടെ കാര്യത്തിലാണ് ഡല്‍ഹിയില്‍ നിന്നും അന്തിമ തീരുമാനമുണ്ടാവുക. മന്ത്രിസഭയില്‍ പരാമവധി 34 പേരെയാണ് അംഗമാക്കാന്‍ കഴിയുന്നതെങ്കിലും പൂര്‍ണ മന്ത്രിസഭ ശനിയാഴ്ച ചുമതലയേല്‍ക്കില്ല. സാമുദായിക സമവാക്യങ്ങള്‍ പാലിച്ച് വേണം മന്തരിമാരെ നിശ്ചയിക്കാന്‍. തിരഞ്ഞെടുക്കപ്പെട്ട 135 എം എല്‍ എമാരില്‍ 34 ലിംഗായത്ത് സമുദായക്കാരും 24 വൊക്കലിഗ സമുദായക്കാരുമുണ്ട്. പട്ടികജാതി വിഭാഗമായ വാല്‍മീകി നായക് സമുദായത്തില്‍പെട്ട 15 പേരും ഒബിസി വിഭാഗത്തില്‍ നിന്നുള്ള കുറുബ സമുദായത്തില്‍ നിന്ന് 9 പേരും വിജയിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം