ഡല്‍ഹി: അദാനി – ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് വിദഗ്ധ സമിതി. സുപ്രീംകോടതി നിയോഗിച്ച വിദഗ്്ധസമിതിയുടേതാണ് റിപ്പോര്‍ട്ട്. മിനിമം ഷെയര്‍ ഹോള്‍ഡിങ് ഉറപ്പാക്കുന്നതില്‍ വീഴ്ചയില്ല. ഓഹരിവിലയിലെ കൃത്രിമത്വം തടയുന്നതിനുള്ള നടപടികളും സ്വീകരിച്ചെന്ന് സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് സുപ്രീം കോടതി ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചിട്ടുണ്ട്.