Mon. Dec 23rd, 2024

കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്‌മപുരത്തേക്ക് പോയ നഗരസഭയുടെ ലോറി തടഞ്ഞ് പ്രതിഷേധം. ചെമ്പുമുക്കില്‍ വെച്ചാണ് ലോറി തടഞ്ഞത്. കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് ലോറികള്‍ തടഞ്ഞത്. തൃക്കാക്കര നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം